ഒരു മുഖ്യമന്ത്രി സ്വര്‍ണക്കള്ളടത്ത് കേസില്‍ പങ്കാളി ആയെന്ന ആരോപണം രാജ്യത്ത് ആദ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഇത് വെറും ഒരു ആരോപണം മാത്രമല്ല, കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയാണെന്നും, ഇക്കാര്യത്തില്‍ പിണറായി വിജയന് എന്തുകൊണ്ട് പ്രതകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ പിണറായി വിജയന് ഒഴിഞ്ഞുമാറുകയാണ്. ഈ ഒഴിഞ്ഞുമാറല്‍ പ്രധാനമാണ് അദ്ദേഹത്തിന് പരിഭ്രാന്തിയാണ്. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ നേരത്തെ ജയിലില്‍ കിടന്നു. മുഖ്യമന്ത്രിക്ക് കേസുമായി പങ്കുണ്ടെന്ന് ബിജെപി സംശയിക്കുന്നതിന് പല തെളിവുകള്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പല ബന്ധവും പുലര്‍ത്തി. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച് കൊണ്ട് അക്കൗണ്ടന്റിന് പോലും സ്വര്‍ണം കടത്താന്‍ കഴിയുന്നു. നരേന്ദ്രമോദി ഇന്ത്യ ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post