ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലെത്തി.
സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് ചോദ്യം ചെയ്യലിനായി രാഹുലിനെ ഇഡി വിളിപ്പിച്ചത്. ഇതുവരെ 42 മണിക്കൂറാണ് രാഹുലിനെ ഇഡി സംഘം ചോദ്യം ചെയ്തത്.
Discussion about this post