മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ബിജെപി. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നതെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി പ്രസ്താവനയില്‍ അറിയിച്ചു.
ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ബിജെപി അറിയിച്ചു.
ബിജെപി പ്രസ്താവന: ”ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരായ മഞ്ഞ മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടും. മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ്ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം ജിഹാദി ഫ്രാക്ഷന് പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്. ഇവര്‍ക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയമനടപടികള്‍ സ്വീകരിക്കും.” ”രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്ഗോപി ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്ഗോപി പറഞ്ഞു.”
”കേരളത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ചില കോണുകളില്‍ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജല്പനങ്ങള് ബിജെപി പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.”
Discussion about this post