Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Defence

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം : ജിസാറ്റ് 24 വിക്ഷേപണം വിജയം

by Brave India Desk
Jun 23, 2022, 04:22 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ അരിയൻ സ്പേസ് ഇന്ന് പുലർച്ചെയാണ് ജിസാറ്റ് 24ന്റെ വിക്ഷേപണം നടത്തിയത്.

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യം കൂടിയായിരുന്നു ജിസാറ്റ് 24. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിർമിച്ച ഉപഗ്രഹത്തിന് നാല് ടൺ ഭാരമുണ്ട്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങൾക്ക് വേണ്ടിയായിരിക്കും ജിസാറ്റ് 24 ഉപയോഗിക്കുക.

Stories you may like

No Content Available

4180 കിലോ ഭാരമുള്ള 24 കെയു ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഇന്ത്യയിലെ ഡിടിഎച്ച് സംവിധാനത്തിന് കൂടുതൽ സഹായകമാകും. ബഹിരാകാശവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാര‍ിന്റെ കമ്പനിയായ എൻഎസ്ഐഎൽ വിക്ഷേപണം നടത്തുന്ന ആദ്യത്തെ ആശയവിനിമയ ഉപഗ്രഹമാണിത്.

ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി 2019-ലാണ് സെൻട്രൽ പബ്ലിക് സെക്ടർ എൻറർപ്രൈസായി എൻഎസ്ഐഎൽ രൂപീകരിക്കുന്നത്. 2020-ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഐഎസ്ആർയുടെ വിക്ഷേപണ വാഹനങ്ങളിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറുകൾക്കപ്പുറം ഉപഗ്രഹ നിർമ്മാണ കരാറുകൾ കൂടി ഏറ്റെടുക്കാൻ എൻഎസ്ഐഎല്ലിന് അനുമതി കിട്ടുന്നത്.

ഉപഗ്രഹം നിർമ്മിച്ചു നൽകിയത് ഐഎസ്ആർഒ ആണെങ്കിലും നിയന്ത്രണം പൂർണ്ണമായും എൻഎസ്ഐഎല്ലിനാണ്. പുതിയ നയമനുസരിച്ച് ഐഎസ്ആ‌ർഒയുടെ പത്ത് ഉപഗ്രഹങ്ങൾ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു. ജിസാറ്റ് 24 കമ്പനിയുടെ നിയന്ത്രണത്തിൽ വരുന്ന പതിനൊന്നാം ഉപഗ്രഹമാണ്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഈ ഉപഗ്രഹം ഉപയോഗിക്കുക. ജിസാറ്റ് 24-ന് പിന്നാലെ കൂടുതൽ വാണിജ്യ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ് എൻഎസ്ഐഎൽ.

Tags: gsat 24
ShareTweetSendShare

Discussion about this post


Latest stories from this section

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Next Post

ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവന : ഐഎം വിജയന് ഡോക്ടറേറ്റ്

Latest News

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ സ്ഥാപനം’: രാഹുല്‍

‘മഹാരാഷ്ട്ര തെലങ്കാനയിലും ആവര്‍ത്തിക്കും’; ബിജെപി എംപി കെ ലക്ഷ്മണ്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies