ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) യുടെ തലവനായി പഞ്ചാബ് മുന്‍ ഡിജിപിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ദിന്‍കര്‍ ഗുപ്തയെ നിയമിച്ചു. 2024 മാര്‍ച്ച് 31 വരെയാണ് കാലാവധി.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ദിന്‍കര്‍ ഗുപ്ത. 2019ലാണ് ഗുപ്ത പഞ്ചാബ് ഡിജിപിയായി നിയമിതനായത്. 1992 ലും 1994ലും ധീരതയ്ക്കുള്ള പൊലീസ് മെഡല്‍ ലഭിച്ചു. 2010 ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
വൈ സി മോദി വിരമിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി എന്‍ഐഎയ്ക്ക് സ്ഥിരം മേധാവി ഉണ്ടായിരുന്നില്ല. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്ങ് ആയിരുന്നു എന്‍ഐഎയുടെ അധിക ചുമതല വഹിച്ചിരുന്നത്.
Discussion about this post