അമരാവതി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി. ദ്രൗപതി മുർമുവിന്റേത് സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണെന്ന് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
എസ്സി, എസ്ടി, ബിസി, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യത്തിന് താൻ നൽകുന്ന പ്രാധാന്യത്തിന് അനുസൃതമായാണ് ഇവരുടെ സ്ഥാനാർത്ഥിത്വം. നേതാക്കളായ വിജയ് സായ് റെഡ്ഡിയും, മിഥുൻ റെഡ്ഡിയും പാർട്ടിയെ പ്രതിനിധീകരിച്ച് നാമനിർദ്ദേശ പ്രക്രിയയിൽ പങ്കെടുക്കുമെന്നും പാർട്ടിയിറക്കിയ പ്രസ്താവനയിൽ ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി.
Discussion about this post