ഡോളര്‍ക്കടത്തു കേസില്‍ കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി സ്വപ്ന സുരേഷ്. മൊഴി ഇഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് സ്വപ്നയുടെ നീക്കം.
ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന നല്കിയ രഹസ്യ മൊഴി ഇഡി ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പ് മൂലം കോടതി നല്‍കിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ രഹസ്യ മൊഴി വിട്ടു നില്കുന്നതില് എതിര്‍പ്പില്ലെന്ന് നിലപാടെടുത്ത കസ്റ്റംസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇഡിയെ ആവശ്യത്തെ എതിര്‍ത്തത്.കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താൻ കോടതിയോട് പറഞ്ഞതെന്ന് മാധ്യമങ്ങൾ മുന്നിൽ സ്വപ്ന പറഞ്ഞിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.
ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന നല്കിയ രഹസ്യ മൊഴി ഇഡി ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പ് മൂലം കോടതി നല്‍കിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ രഹസ്യ മൊഴി വിട്ടു നില്കുന്നതില് എതിര്‍പ്പില്ലെന്ന് നിലപാടെടുത്ത കസ്റ്റംസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇഡിയെ ആവശ്യത്തെ എതിര്‍ത്തത്.
കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താൻ കോടതിയോട് പറഞ്ഞതെന്ന് മാധ്യമങ്ങൾ മുന്നിൽ സ്വപ്ന പറഞ്ഞിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം.
Discussion about this post