ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകള്‍ 92,576 ല്‍ എത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 797 കേസുകളുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതര്‍ 4,33,89,973 ആയി. 25 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,999 ആയി. 4,27,72,398 പേര് ഇതുവരെ രോഗമുക്തരായി.
ആകെ രോഗബാധിതരുടെ 0.21 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. രോഗമുക്തി നിരക്ക് 98.58 ശതമാനവുമാണ്. പ്രതിദിന കോവിഡ് നിരക്ക് 2.59 ശതമാനവും പ്രതിവാരനിരക്ക് 3.25 ശതമാനവുമാണ്.
Discussion about this post