പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആകെയുള്ള ഒരു ലോക്സഭാ സീറ്റായിരുന്ന സംഗ്രൂര്‍ ആംആദ്മിക്ക് നഷ്ടപ്പെട്ടു. മണ്ഡലത്തില്‍ ശിരോമണി അകാലി ദള്‍ (അമൃത്സര്‍) വിജയിച്ചു. എസ്എഡിഎയുടെ സിമ്രന്‍ജിത് മന് ആണ് വിജയിച്ചത്. മണ്ഡലത്തില്‍ ആദ്യ ഫലസൂചന പുറത്ത് വരുന്നത് മുതല്‍ പഞ്ചാബില്‍ ശിരോമണി അകാലി ദള്‍ ഗ്രൂപ്പിനായിരുന്നു ലീഡ്. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ മണ്ഡലമായിരുന്നു സംഗ്രൂര്‍. അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടി മൂന്ന് മാസത്തിനിപ്പുറമാണ് ലോക്സഭാ സീറ്റ് നഷ്ടപ്പെടുന്നത്. നേരത്തെ 2014, 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം ഇല്ലാതിരുന്നിട്ട് പോലും ആപ്പിന് മണ്ഡലത്തില്‍ വിജയിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് ജനഹിതം പരിശോധിക്കാനുള്ള ഒരു ‘ടെസ്റ്റ്’ കൂടിയായിരുന്നു ഈ ലോക്സഭാ ഉപതെരഞ്ഞെടുപ്പ്. എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്.
അതേസമയം, ‘വിധി അംഗീകരിക്കുന്നുവെന്ന് ആംആദ്മി പ്രതികരിച്ചു. വിജയവും പരാജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത പാര്‍ട്ടികളെ ജനം തള്ളിക്കളഞ്ഞു. തോല്‍വിക്ക് പിന്നിലെ കാരണം ഞങ്ങള്‍ ആത്മപരിശോധന നടത്തും.’ ആപ്പ് വ്യക്തമാക്കി.
ആംആദ്മി പാര്‍ട്ടി സംഗ്രൂറിന്റെ തന്നെ ചുമതലയുള്ള ഗുര്‍മെയില്‍ സിംഗിനെയാണ് ലോക്സഭയിലേക്ക് മത്സരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ദാല്‍വീര്‍ സീംഗ് ഗോള്ഡിയേയും ബിജെപി മുന്‍ എംഎല്‍എ കേവല്‍ ദില്ലോമിനേയുമാണ് മത്സരിപ്പിച്ചിട്ടുള്ളത്. ജൂണ്‍ നാലിനാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത് മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ അസംഗണ്ഡ്, രാംപൂര്‍ മണ്ഡലത്തിലും, പഞ്ചാബിലെ സംഗ്രൂറിലുമാണ് വോട്ടെടുപ്പ് നടന്ന് ഫലം കാത്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ വിജയത്തോടെയാണ് സംഗ്രൂര്‍ ലോക്സഭാ സീറ്റ് ഒഴിഞ്ഞത്.
Discussion about this post