അഗര്‍ത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു. സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജുബരാജ് നഗറിലാണ് ബിജെപി വിജയിച്ചത്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും വിജയിച്ചു. അഗര്‍ത്തലയില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സുദീപ് റോയ് ബര്മന് സീറ്റ് നിലനിര്‍ത്തി.
ജുബരാജ് നഗറിലെ സിപിഎം എംഎല്‍എയുടെ മരണവും അഗര്‍ത്തല, സുര്‍മ, ടൗണ്‍ ബര്ദൗലിഎന്നീ മണ്ഡലങ്ങളിലെ ബിജെപി എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസിലും തൃണമൂലിലും ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അഗര്‍ത്തലയില്‍ സുദീപ് റോയ് ബര്മന് 3163 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ അശോക് സിന്‍ഹയാണ് രണ്ടാം സ്ഥാനത്ത്.
Discussion about this post