വിശ്വാസ് വോട്ടിന് തയ്യാറാകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജിവച്ചു. ഇന്ന് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള എം എല്‍ എ മാര്‍ തനിക്കൊപ്പമില്ലെന്ന തിരിച്ചറിവാണ് ഉദ്ധവ് താക്കറേയെ രാജിയിലേക്ക് നയിച്ചത്.
ഇന്നലെ രാത്രി തന്റെ വസതിയായ മാതോശ്രീയില്‍ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്. 39 ശിവസേന എംഎല്‍എമാരാണ് വിമത ക്യാമ്പിലുള്ളത്. ഏകനാഥ് ഷിന്‍ഡേയുടെ ഒപ്പമുള്ള വിമത എംഎൽഎ മാര്‍ നാളെ മഹാരാഷ്ട്രയിലെത്തും.
Discussion about this post