ചാലക്കുടി: അതിരപ്പിള്ളിയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയതാണ് ആന്ത്രാക്സാണെന്ന് സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുവാൻ ചേർന്ന യോഗത്തിൽ രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ പ്രാഥമിക സമ്പർക്കം പുലർത്തിയവരെ ക്വാറന്റെെൻ ചെയ്തു നിരീക്ഷിക്കുവാനും അടുത്തദിവസങ്ങളിൽ പ്രദേശവാസികൾക്കു ബോധവൽക്കരണം നല്കുന്നതോടൊപ്പം പ്രദേശത്തെ വളർത്തു മൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പു നല്കാനും തീരുമാനമായി.
ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് എത്തിക്കുന്നതിനും മറവു ചെയ്യുന്നതിനും ചുമതലപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപേർക്കു സമ്പർക്കം ഉണ്ടായതിനാൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തണമെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
Discussion about this post