തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു. ഇത് സംബന്ധിച്ച് എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത് വന്നു. ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനാണ് ആക്രമണമെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും കേസില്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഇന്നലെ രാത്രിയാണ് എകെജി സെന്റ്റിന് നേരെ ആക്രണമുണ്ടായത്. ആക്രമണം സുരക്ഷ വീഴ്ചയെന്നാണ് വിലയിരുത്തുന്നത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് എഡിജിപി വിജയ് സാക്കറെ പ്രതികരിച്ചത്.
പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടന്‍ പിടികൂടും. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് കരുതുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post