തന്റെ ഓഫീസ് ആക്രമിച്ചതിലൂടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉത്തരവാദിത്വമില്ലായ്മയാണ് കാണിച്ചതെന്നും ഇത് ജനങ്ങളുടെ ഓഫീസ് ആയിരുന്നുവെന്ന് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും വയനാട് എംപി രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം ഒന്നിനും പരിഹാരമല്ല. എന്നാല്‍ കുട്ടികളുടെ പ്രവര്‍ത്തിയായത് കൊണ്ട് അതിനെ ഗൗരവത്തില്‍ എടുക്കുന്നില്ല. അവരോട് ദേഷ്യവുമില്ല. എങ്കിലും സംഭവം നിര്‍ഭാഗ്യകരമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
എം പി ഓഫീസ് ആക്രമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. ഇന്ന് ഫാര്‍മേഴ്സ് ബാങ്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം രാജ്യത്തെ കര്‍ഷകര്‍ അവഗണിക്കപ്പെടുകയാണെന്നും അവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ശേഷം കളക്ടറേറ്റില്‍ സംഘടിപ്പിച്ച രണ്ട് ഔദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
Discussion about this post