തിരുവനന്തപുരം: തലസ്ഥാനത്ത് കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ അജീഷ്, മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. കല്ലമ്പലത്ത് തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ.
മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷംകഴിച്ച് മരിച്ച നിലയിലുമായിരുന്നു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് സൂചന. മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കട തുറന്നിരുന്നില്ല.
Discussion about this post