ഫിറോസ്പൂര്‍: അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ തിരിച്ചേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം. പഞ്ചാബിലെ ഫിറോസ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്.
കുട്ടി അതിര്‍ത്തി കടക്കുന്നത് അതിര്‍ത്തിയില്‍ കാവലിലുണ്ടായിരുന്ന സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന്, കുട്ടിയെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയും സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്തു.
കുട്ടിയില്‍ നിന്നും പേരോ മേല്‍വിലാസമോ ശേഖരിക്കാനായിരുന്നില്ല. പേടി കൊണ്ട് കുട്ടി “അച്ഛന്” എന്ന വാക്ക് മാത്രമേ പറഞ്ഞിരുന്നുള്ളു എന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുടര്‍ന്ന് പാകിസ്ഥാന് സൈന്യവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ കുടുംബത്തിന് തിരിച്ചേല്‍പ്പിച്ചത്.
Discussion about this post