ഹൈദരാബാദ്: ഉദയ്പൂരില്‍ കൊല്ലപ്പെട്ട തയ്യല്ക്കാരന് കനയ്യ ലാല്‍, പഞ്ചാബി ഗായകന് സിദ്ധു മൂസ്വാല എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അനുശോചന പ്രമേയവുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം. നിരവധി പ്രമുഖരെയും ബി.ജെ.പി നേതാക്കളെയും മണിപ്പൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച സൈനിക ഉദ്യോഗസ്ഥരെയും ബി.ജെ.പി ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ഹൈദരാബാദില്‍ നടക്കുന്ന നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ അനുസ്മരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ പിന്തുണച്ച് പോസ്റ്റിട്ട ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്.
പഞ്ചാബ് സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ മെയ് 29നാണ് പഞ്ചാബിലെ മന്‍സ ജില്ലയില്‍ സിദ്ധു മൂസ്വാല എന്ന ശുഭ്ദീപ് സിങ് സിദ്ധു വെടിയേറ്റ് മരിച്ചത്.
Discussion about this post