കോഴിക്കോട് : മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചക്കുംകടവ് സ്വദേശി രജീസ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. പാളയത്തിനു സമീപത്തുള്ള ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് പിടികൂടിയത്.
100 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്പനയ്ക്കായാണ് ഇത് ഇവിടേക്ക് എത്തിച്ചത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പാളയത്തെ ലോഡ്ജില്‍ നിന്നാണ് രജീസ് അറസ്റ്റിലായത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളില്‍ ഒന്നാണിത്.
Discussion about this post