മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഫണ്ട് ശേഖരിക്കുന്നുവെന്ന് കീഴ്ഘടകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതൃത്വം. കീഴ്ഘടകങ്ങള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെടുന്നു.
പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി കത്തിലൂടെ ആവശ്യപ്പെട്ടു. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി 500 രൂപയില്‍ കൂടുതല്‍ വാങ്ങിയാല്‍ ഉപരി കമ്മിറ്റിയെ അറിയിക്കണം. ലോക്കല്‍ കമ്മിറ്റി 3,000 രൂപയിലും ഏരിയ കമ്മിറ്റി 10,000 രൂപയിലും കൂടുതല്‍ ഫണ്ട് ശേഖരിച്ചാല്‍ ഏരിയ, ജില്ലാ കമ്മിറ്റികളെയാണ് അറിയിക്കേണ്ടത് എന്നിങ്ങനെയായിരുന്നു മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
Discussion about this post