ഡല്‍ഹി: എന്‍ഐഐ മേധാവി ദിനകര്‍ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉദയ്പൂര്‍, അമരാവതി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. രണ്ട് കൊലപാതകങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതിയെ കുറിച്ച് അമിത് ഷായോട് വിശദീകരിച്ചതായി എന്‍ഐഎ മേധാവി പറഞ്ഞു. രണ്ട് കേസുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ദിനഗര്‍ ഗുപ്തയുമായുള്ള കൂടിക്കാഴ്ച ഏകദേശം 40 മിനിറ്റുകള്‍ നീണ്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നൂപുര്‍ ശര്‍മയെ അനുകൂലിച്ചതാണ് രണ്ട് കൊലപാതകങ്ങള്‍ക്കും കാരണം. ജൂണ്‍ 28-നാണ് ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്ക്കാരന് കൊലപ്പെടുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര് അടക്കം അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമരാവതിയില്‍ ജൂണ്‍ 21-നാണ് കോല്‍ഹെ കൊല്ലപ്പെടുന്നത്.
Discussion about this post