സാന്‍ ഫ്രാന്‍സിസ്കോ: സര്‍ക്കാര്‍ നിങ്ങളുടെ ഫേസ്ബുക്ക് പേജ് നിരീക്ഷിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കും. ഫേസ്ബുക്ക് അക്കൗണ്ട് വിവധ ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഇന്ന് മുതല്‍ ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്സ് സ്റ്റാമോസ് അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈബര്‍ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാനാണ് മുന്നറിയിപ്പ് നല്‍കുന്നത്. അക്കൗണ്ട് സുരക്ഷയക്കായി ബോക്സ് മെസ്സേജ്, മൊബൈല്‍ ഫോണിലേക്ക് സുരക്ഷാ കോഡ് എന്നിവ അയക്കും. നിലവില്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഗൂഗിള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ക്ക് നല്കി വരുന്നുണ്ട്.
Discussion about this post