ഡൽഹി: കലിയുടെ പോസ്റ്ററിനെതിരെ സംവിധായിക ലീന മണിമേഘലയ്ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
കലി എന്ന ചിത്രത്തിന്റെ പോസ്റ്റർ വിവാദമായ പശ്ചാത്തലത്തിലാണ് ലീന മണിമേഘലയ്ക്കെതിരെ പരാതി നൽകിയത്. ലീനയുടെ കലി പോസ്റ്ററിൽ മാ കാളിയുടെ ചിത്രം വിവാദമായി ചിത്രീകരിച്ച സംഭവം ട്വിറ്ററിൽ ട്രെൻഡായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിയുമായി ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയത്.
കലി എന്ന ഡോക്യുമെന്ൻററിയിലാണ് കാളി ദേവിയെ ലീന മോശമായി ചിത്രീകരിച്ചതായി പരാതി ഉയർന്നത്. വായിൽ സിഗരറ്റും കയ്യിൽ എൽജിബിടി പതാകയുമായി ‘കാളി’ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ട്വിറ്ററിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ പോസ്റ്ററിനെതിരെ വലിയ വിമർശനം ഉയർന്നു. ഇതേ തുടർന്നാണ് ഡൽഹിയിലെ അഭിഭാഷകൻ വിനീത് ജിൻഡാൽ പോലീസിൽ പരാതി നൽകിയത്. ലീന മണിമേഘല ഹിന്ദു ദൈവത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ഹിന്ദുമതത്തെ അവഹേളിച്ച ലീന മണിമേഘലയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘അറസ്റ്റ്ലീനാമണിമേഘലൈ’ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ഇന്ത്യയിൽ ട്രെൻഡായി. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായിക ലീന മണിമേഘലയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു.
Discussion about this post