പാട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്.
75 കാരനായ ആര്.ജെ.ഡി അദ്ധ്യക്ഷന്‍ വീഴ്ച്ചയില്‍ തോളിലും പുറത്തും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ലാലു പ്രസാദിന്റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി.
Discussion about this post