ഡല്‍ഹി: അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന് പകരം മഹാരാഷ്ട്രയിലെ വിദര്‍ബ ജില്ലയില്‍ വാഹനങ്ങളിലടക്കം ഉപയോഗിച്ച ബയോ എഥനോള്‍ പോലുള്ള ഇന്ധനങ്ങള്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെട്രോളിന്റെ ഉപയോഗം ഉണ്ടാവില്ല, അതിന് ശേഷം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും ഗഡ്കരി പറഞ്ഞു. ഭാവിയില്‍ കര്‍ഷകര്‍ ഭക്ഷണം മാത്രം തരുന്നവരായിരിക്കില്ല. ഊര്‍ജ്ജധാതാക്കള്‍ കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ ഹൈഡ്രജനെയും ഗഡ്കരി മുന്നോട്ട് വെച്ചു. ഭൂഗര്‍ഭജലത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ കിലോക്ക് 70 രൂപയെന്ന നിരക്കില്‍ വില്‍ക്കാമെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post