കോഴിക്കോട്: ഈദ്ഗാഹില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്റെ മകന് ഹനാന് ഹുസൈന്(20) ആണ് മരിച്ചത്.
മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഈദ് ഗാഹില്‍ പങ്കെടുക്കവെയാണ് കുഴഞ്ഞു വീണത്. നഫ്ന കോംപ്ലക്സില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മുക്കം ടാര്‍ഗറ്റ് കോളേജിലെ എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ഹനാന് ഹുസൈന്.
Discussion about this post