ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി. എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക് ചേരുന്നതായി സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ചും ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസുമായി അകലുകയായിരുന്നു. എംഎല്‍എയായ കുല്‍ദീപ് വോട്ട് ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു രാജ്യസഭ തിരഞ്ഞെടുപ്പില്‍ അജയ് മാക്കന് പരാജയപ്പെട്ടത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയായിരുന്നു കുല്‍ദീപ് ബിഷ്ണോയ്.
Discussion about this post