തൃശൂര്‍: സിനിമ, പരസ്യ സംവിധായകന് കെ എന്‍ ശശിധരന് അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
രാവിലെ ഉറക്കമെഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ കെ എന്‍ ശശിധരന് ആദ്യം സംവിധാനം ചെയ്തത് അക്കരെ എന്ന ചിത്രമാണ്. പി കെ നന്ദനവര്‍മ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നിര്‍മ്മാണവും ശശിധരന് ആയിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
വനമാല സോപ്പിന്റെ പ്രശസ്ത പരസ്യം കെ എന്‍ ശശിധരന് സംവിധാനം ചെയ്തതാണ്. സിദ്ദിഖും കാവ്യാ മാധവനുമാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്.
Discussion about this post