ഡല്‍ഹി: കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് പറയാതെ സല്മാന് ഖാനോട് തന്റെ സമുദായാംഗങ്ങള്‍ ക്ഷമിക്കില്ലെന്ന് ലോറന്‍സ് ബിഷ്ണോയ്. ചോദ്യം ചെയ്യലിനിടയിലാണ് ബിഷ്ണോയി ഇക്കാര്യം പറഞ്ഞതെന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു. ബിഷ്ണോയികള്‍ കൃഷ്ണമൃഗത്തെ ഭഗവാന് ജംബേശ്വരന്റെ പുനര്‍ജന്മമായാണ് കണക്കാക്കുന്നതെന്നും കോടതി കുറ്റവിമുക്തനാക്കുന്നതോ ശിക്ഷയോ അവസാന വിധിയായിരിക്കില്ലെന്ന് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്ണോയി പറഞ്ഞതായും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.
സല്മാന് ഖാന് പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ ലോറന്‍സ് ബിഷ്ണോയി തന്റെ തീരുമാനം പുനഃപരിശോധിക്കുകയുള്ളൂവെന്ന് പറഞ്ഞതായും സ്പെഷ്യല്‍ സെല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post