ഗുജറാത്ത്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 350 കോടി രൂപയുടെ 75 കിലോ ഹെറോയിന്‍ പിടികൂടി. തുറമുഖത്തിന് പുറത്ത് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന കണ്ടെയ്നറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച മുന്ദ്ര തുറമുഖത്ത് പഞ്ചാബ് പൊലീസ് – ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കണ്ടെയ്നറില്‍ നിന്ന് 75 കിലോ ഹെറോയിന്‍ പിടികൂടിയതായി ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. യു.എ.ഇയില്‍ നിന്ന് പഞ്ചാബിലേക്ക് ഹെറോയിന്‍ കടത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ പഞ്ചാബ് പൊലീസ് കേന്ദ്ര ഏജന്‍സികളുമായും ഗുജറാത്ത് എടിഎസുമായും പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഡ്ബോര്‍ഡ് പൈപ്പ് ഉപയോഗിച്ച് വസ്ത്രങ്ങളുടെ കണ്ടെയ്നറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. വലിപ്പം കൂടിയ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ഇതു മറച്ചിരുന്നതായും ഡി.ജി.പി പറഞ്ഞു. യു.എ.ഇയിലെ ജബല്‍ അലി തുറമുഖത്ത് നിന്ന് കയറ്റിയ കണ്ടെയ്നര്‍ പഞ്ചാബിലെ മലര്കോട്ലയില് നിന്നുള്ള ഒരു ഇമ്പോര്ട്ടറാണ് ബുക്ക് ചെയ്തതെന്ന് യാദവ് പറഞ്ഞു.
Discussion about this post