ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ച് സുപ്രീംകോടതി. സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പൊളിക്കല്‍ നടപടി ചോദ്യംചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്കിയ ഹര്‍ജി ഓഗസ്റ്റ് പത്തിന് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി.
അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമ്പോള്‍ നിയമവും ചട്ടവും പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഏതെങ്കിലും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരെ നിയമപ്രകാരം നടപടി എടുക്കുന്നതില്‍ നിന്ന് മുന്‍സിപ്പാലിറ്റികളെ വിലക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ യു.പി സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി സ്റ്റേ ആവശ്യം തള്ളിയത്.
എന്നാല്‍, അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരെ എടുക്കുന്ന നടപടി തടസ്സപ്പെടുത്താന്‍ ജംഇയത്തുല്‍ ഉലമ ഹിന്ദ് പ്രോക്സി ഹര്‍ജികള്‍ ഫയല്ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. കാണ്‍പുരില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച രണ്ട് കെട്ടിടങ്ങളുടെയും ഉടമകള്‍ തങ്ങളുടെ നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
Discussion about this post