തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്.
തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് 210 കിലോ കഞ്ചാവ് പിടികൂടിയത്. ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF)റൂറൽ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച കിഷോർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരിൽ 10.5 ഗ്രാം എംഡിഎംഎ (MDMA) ആണ് പിടികൂടിയത്. ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡിന് പൊലീസ് അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ, സി.എച്ച്.നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post