ഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ കുടുക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെന്ന് ബിജെപി. നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി സോണിയയാണെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.
ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു. ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മോദിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുമായിരുന്നു സോണിയയുടെ പദ്ധതി. ഇതിനു വാർത്താസമ്മേളനം വിളിച്ച് സോണിയ മറുപടി പറയണമെന്നും പത്ര ആവശ്യപ്പെട്ടു.
ഗുജറാത്ത് കലാപക്കേസില്‍ മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ വാദമുയര്‍ത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
Discussion about this post