സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റൻ വനിതാ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരത്തെ തോൽപ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധു കിരീടം നേടി. ചൈനീസ് താരം വാങ് സി യിയെ തോൽപ്പിച്ചാണ് സിന്ധു കിരീടം ചൂടിയത്. സ്കോർ: 21-9, 11-21, 21-15 .
ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിനെ രണ്ടാം ഗെയിമിൽ ചെനീസ് താരം ഞെട്ടിച്ചു. നിർണായകമായ മൂന്നാം ഗെയിമിൽ ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ച സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.
ഇതോടെ സീസണിൽ സിന്ധുവിന്റെ കിരീടനേട്ടം മൂന്നായി.
Discussion about this post