പാറ്റ്ന പോപ്പുലർ ഫ്രണ്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ധരബംഗ സ്വദേശിയും അഭിഭാഷകനുമായ നൂറുദ്ദീൻ ആണ് അറസ്റ്റിലായത്. ലക്നൗവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ യുപിയിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. തുടർന്ന്, പാറ്റ്ന പോലീസിന് കൈമാറി.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നത് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
Discussion about this post