പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എഎസ്ഐ റംല ഇസ്മയിനെതിരെ നടപടിക്ക് ശുപാർശ. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് ആണ് ശുപാർശ നൽകിയത്. മധ്യമേഖലാ ഡിഐജി നീരജ് കുമാർ ഗുപ്തക്ക് ആണ് ജില്ലാ പോലീസ് മേധാവി ശുപാർശ നൽകിയത്. ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്തത് ഭർത്താവ് ആണെന്നാണ് റംല മൊഴിയിൽ പറയുന്നത്.
അതേസമയം, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് വനിത എ എസ് ഐ റംല ഇസ്മായിൽ ഷെയർ ചെയ്തത്. ഈ മാസം ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്.
Discussion about this post