നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ”രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത…ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്”, ഇ പി ജയരാജനെ പരിഹസിച്ച് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ :
രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത…ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക് …കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തൽ …അതേ സമയം ഇന്ത്യൻ റെയിൽവേ വൻ ലാഭത്തിലേക്ക് …പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം..തിരുവനന്തപുരം-കണ്ണൂർ…കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ പെട്ടന്ന് യാത്രക്കാർ വർദ്ധിച്ചതാണ് എന്നാണ് ഇൻഡ്യൻ റെയിൽവേയുടെ വിലയിരുത്തൽ…2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന്…🌷🌷🌷🌷
Discussion about this post