വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണം. തിരുവനന്തപുരം വലിയതുറ പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്.
Discussion about this post