വ്യത്യസ്തമായ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് പാർത്ഥിപൻ. അദ്ദേഹത്തിന്റെ ‘ഇരവിൻ നിഴൽ’ എന്ന സിനിമ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ പുതുമയാർന്ന ഒരു ആശയവുമായി പാർത്ഥിപൻ വീണ്ടും എത്തുന്നു എന്ന വാർത്തകളാണ് വരുന്നത്.പുതിയ സിനിമയിൽ
മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളായെത്തുന്ന സിനിമയൊരുക്കാനൊരുങ്ങി പാർത്ഥിപൻ. ഒരു മനുഷ്യൻ പോലും സിനിമയിൽ കഥാപത്രമാവില്ല. സിനിമ യാതൊരു അനിമേഷൻ സാധ്യതകളുമില്ലാതെയായിരിക്കും ഒരുക്കുക.
അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. എങ്കിലും എങ്ങനെയായിരിക്കും പാർത്ഥിപൻ ഇത്തരമൊരു സിനിമ ഒരുക്കുക എന്ന ആകാംക്ഷയിലാണ് ചലച്ചിത്രപ്രേമികൾ.
നിലവിൽ ‘ഇരവിൻ നിഴൽ’ ഹിന്ദി റീമേക്കും പാർത്ഥിപന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അജയ് ദേവ്ഗൺ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ലോകത്തിലെ തന്നെ ആദ്യത്തെ നോൻ-ലീനിയർ സിംഗിൾ ഷോട്ട് ചിത്രമാണ് ‘ഇരവിൻ നിഴൽ’.
Discussion about this post