ഹോങ്കോംഗ്: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമന് പാണ്ട വിടവാങ്ങി. മുപ്പത്തിയഞ്ചാം വയസ്സിലാണ് ആന്‍ ആന്‍ മരണപ്പെട്ടത്.
മനുഷ്യന്റെ 105 വയസ്സിന് തുല്യമാണ് പാണ്ടയ്ക്ക് മുപ്പത്തിയഞ്ച് വയസ്സ് എന്നത്. 1999 മുതൽ ഹോങ്കോംഗിലെ തീം പാര്‍ക്കിന്റെ സംരക്ഷണയിലായിരുന്നു പാണ്ട.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരോഗ്യ നില മോശമായിരുന്നു. ഭക്ഷണം കഴിക്കുന്നതും കുറഞ്ഞെന്ന് പരിപാലകര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെണ് പാണ്ടയായ ജിയ ജിയ 2016 ലാണ് മരിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലായിരുന്നു ജിയയുടെ അന്ത്യം.
ആന്‍ ആന്റെ മരണത്തില്‍ ഓഷ്യന്‍ പാര്‍ക്ക് ദു:ഖം രേഖപ്പെടുത്തി. ആന്‍ ആനെയും ജിയ ജിയയെയും സംരക്ഷിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
Discussion about this post