രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് 208 പേരുടെ വോട്ടാണ് ലഭിച്ചത്.
രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്, അതിനുശേഷം സംസ്ഥാന നിയമസഭകളിലെ വോട്ടുകൾ എണ്ണും.
തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഡൽഹിയിലെ പാർലമെന്റ് ഹൗസിൽ എംപിമാരും രാജ്യത്തുടനീളമുള്ള സംസ്ഥാന അസംബ്ലികളിൽ എംഎൽഎമാരും മുഖ്യമന്ത്രിമാരും വോട്ട് രേഖപ്പെടുത്തി.
സിറ്റിംഗ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിച്ചതിന് ശേഷം അടുത്ത രാഷ്ട്രപതി ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്യും.
Discussion about this post