ഇ പി ജയരാജൻ പ്രതിയായ വധശ്രമക്കേസിൽ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് നോട്ടീസ്. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൊഴി രേഖപ്പെടുത്താൻ എത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് വലിയതുറ പൊലീസ് ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത്കോൺഗ്രസ് പ്രവർത്തകർ കോടതിക്കാണ് പരാതി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Discussion about this post