ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയുള്ള സ്വത്തുക്കളെല്ലാം ഹോംഗോംഗിലാണെന്നും ഇഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ യുകെയിലെ ജയിലിലാണ് നീരവ്.
Discussion about this post