ഡൽഹി: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷം ആഘോഷിക്കാനിരിക്കെ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിത ദ്രൗപദി മുർമു അൽപസമയത്തികനം ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേൽക്കും. സ്ഥാനാരോഹണ ചടങ്ങുകൾ രാഷ്ട്രപതി ഭവനിൽ പുരോഗമിക്കുകയാണ്.
മുർമുവും രാംനാഥ് കോവിന്ദും ചേർന്നാണ് പാർലമെൻ്റ സെൻട്രൽ ഹാളിലേക്കെത്തിയത്. ചരിത്രദിനത്തിൽ ദ്രൗപദി മുർമു രാഷ്ട്രപിതാവിന് പുഷ്പാർച്ചന നടത്തി.
പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനായി പാർലമെൻ്റ സെൻട്രൽ ഹാളിലെത്തിയിട്ടുണ്ട്.
Discussion about this post