തൃശൂർ: ചേറ്റുവയില്‍ വന്‍ മദ്യവേട്ട. 50 ലക്ഷം രൂപയുടെ 3,600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്. മാഹിയില്‍ നിന്നു പാല് വണ്ടിയിലായിരുന്നു മദ്യം കടത്തിയത്.
മദ്യം മാഹിയിൽ നിന്നും കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കു വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post