അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തിരുന്നു. ഇവരില്‍ അഞ്ച് പേരാണ് ബിജെപിയില്‍ ചേരുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
ഈ അഞ്ച് എംഎല്‍എമാരും പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അനുയായികളാണ് ഇവര്‍. പട്ടേല്‍ എംഎല്‍എമാര്‍ ഒഴിച്ച് ബാക്കിയുള്ള രണ്ട് എംഎല്‍എമാര്‍ വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഗോത്ര വിഭാഗത്തില്‍ നിന്നും മറ്റൊരാള്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നുമാണ്.
Discussion about this post