കൊല്‍ക്കത്ത: അധ്യാപക നിയമനത്തിലെ അഴിമതയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്ത ബംഗാള്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയെ ഭുവനേശ്വർ എയിംസിൽ നിന്ന് തിരികെ കൊല്‍ക്കത്തയില്‍ എത്തിച്ചു. കൊല്‍ക്കത്തയിലെ ഇഡി ഓഫീസില്‍ വച്ച് മന്ത്രിയെ ഇന്ന് ചോദ്യം ചെയ്യും.
അധ്യാപക നിയമനത്തിലെ അഴിമതിയില്‍ ചാറ്റര്‍ജിയുടെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍ മന്ത്രിയുടെ വസതിയില്‍ നിന്ന് കണ്ടെടുത്തെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ സഹായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നും ഇഡി നിര്‍ണായക രേഖകള്‍ കണ്ടെടുത്തിരുന്നു.
Discussion about this post