ഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിൽ അരങ്ങേഥിയത് നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കെ സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ,ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റോ ആന്റണി, എംകെ രാഘവൻ,ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ തുടങ്ങിയവരെ കിംഗ്സ് വേ പൊലീസും കസ്റ്റഡിയിലെടുത്തു.
Discussion about this post