മഴയത്ത് ഒരു മടിയുമില്ലാതെ കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ പോകുന്ന ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ട്രാഫിക് സിഗ്നലില്‍ കാത്തിരിക്കുന്ന ഡെലിവറി ഏജന്റിന്റെ വീഡിയോയാണ് വൈറലാകുന്നത്.
മഴയത്ത് റെയിന്‍ കോട്ട് പോലുമില്ലാതെയാണ് ഇയാള്‍ തന്റെ ഓര്‍ഡർ ഡെലിവറി ചെയ്യാന്‍ പോകുന്നത്. മറ്റൊരു വാഹനത്തിലിരുന്ന ആരോ ആണ് വീഡിയോ എടുക്കുന്നത്. ദിനേശ് കൊമ്മ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ ഷെയര്‍ ചെയ്തത്.
അതേസമയം, 1,172,010 ആളുകള്‍ കണ്ട ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഈ വീഡിയോയുള്ളത്. തുടർന്ന് നിരവധി പേരാണ് അയാളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
https://www.instagram.com/reel/CgTgMXMJ8ME/?utm_source=ig_embed&ig_rid=2c2cf331-073c-40f9-87ac-f49a50e9096e
Discussion about this post