മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രണ്‍വീര്‍ സിംഗിന്‍റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ഇതിന് പിന്നാലെ രൺവീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈ പൊലീസിൽ പരാതിയും ലഭിച്ചു.
രൺവീറിന്റെ നഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പൊലീസിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
Discussion about this post