ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഇഡി നടപടിക്കെതിരെ പ്രതിഷേധം കടപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ലമെന്റിലും വിഷയം അവതരിപ്പിക്കും.
ഇന്നലെ ആറ് മണിക്കൂറോളം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോട് ചോദിച്ച അതേ ചോദ്യങ്ങളാണ് സോണിയയോട് ചോദിച്ചതെന്നും വിവരമുണ്ടായിരുന്നു.
മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിച്ചതെന്നാണ് സൂചന. ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടിരുന്നു.
Discussion about this post